വ​യ​നാ​ട്ടി​ല്‍ 17 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

വ​യ​നാ​ട്ടി​ല്‍ 17 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ല്‍ 17 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 15 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ര​ണ്ടു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന​വ​രാ​ണ്. 49 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 401 ആ​യി. ഇ​തി​ല്‍ 251 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 149 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള​ള​ത്. ഇ​തി​ല്‍ ജി​ല്ല​യി​ല്‍ 141 പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഏ​ഴും എ​റ​ണാ​കു​ള​ത്ത് ഒ​രാ​ളും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ര്‍ (15):

സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം​ബാ​ധി​ച്ച്‌ ജൂ​ലൈ 25 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള 22 കാ​ര​ന്‍റെ സ​ന്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള പ​യ്യ​ന്പ​ള്ളി സ്വ​ദേ​ശി (18).

സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച്‌ ജൂ​ലൈ 23 മു​ത​ല്‍ ചി​കി​ത്സ​യി​ലു​ള്ള 52 കാ​ര​ന്‍റെ സ​ന്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള പ​യ്യ​ന്പ​ള്ളി സ്വ​ദേ​ശി (36).

ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍- ബീ​നാ​ച്ചി സ്വ​ദേ​ശി​ക​ള്‍ (20, 29), പൂ​ള​വ​യ​ല്‍ സ്വ​ദേ​ശി (25), ചെ​ത​ല​യം സ്വ​ദേ​ശി (23), കൊ​ള​ഗ​പ്പാ​റ സ്വ​ദേ​ശി (22).

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ കൂ​ടെ വ​ന്ന് സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ എ​ട്ട് വാ​ളാ​ട് സ്വ​ദേ​ശി​ക​ള്‍- (19, 14 വ​യ​സു​ള്ള സ്ത്രീ​ക​ളും 29, 60, 35, 16, 33, 24 വ​യ​സ്‌​സു​ള്ള പു​രു​ഷ​ന്‍​മാ​രും).

പു​റ​ത്തു നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ (2):

ജൂ​ലൈ 13-ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി സ്ഥാ​പ​ന​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി (22)

ജൂ​ലൈ 23-ന് ​ബം​ഗ​ളു​രു​വി​ല്‍​നി​ന്ന് വ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​റു​ക്ക​ന്‍​മൂ​ല സ്വ​ദേ​ശി (35).

രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ (49):

എ​ട​വ​ക (42), പ​ന​മ​രം (33, 27, 5, 33), പ​ടി​ഞ്ഞാ​റ​ത്ത​റ (26, 30), കാ​പ്പ​ന്‍​കൊ​ല്ലി (10, 42), മേ​പ്പാ​ടി (19, 57, 50, 21), മു​ട്ടി​ല്‍ (60, 22, 43), ക​ല്‍​പ്പ​റ്റ (24), മൂ​ട​ക്കൊ​ല്ലി (53), ത​രു​വ​ണ (26), തൊ​ണ്ട​ര്‍​നാ​ട് (46, 54, 4, 1), മ​ട്ടി​ല​യം (20, 30), കോ​ട്ട​ത്ത​റ (30), റി​പ്പ​ണ്‍ (40), മൂ​പ്പൈ​നാ​ട് (26), ചെ​ന്ന​ലോ​ട് (40, 23, 40), തൃ​ക്കൈ​പ്പ​റ്റ (25), നെ​ടു​ങ്ക​ര​ണ (24), പാ​ല​യാ​ണ (34), പു​ല്‍​പ്പ​ള്ളി (51), കു​പ്പാ​ടി (24), ചീ​രാ​ല്‍ (26), മാ​ന​ന്ത​വാ​ടി (46, 49), വെ​ള്ള​മു​ണ്ട (27), അ​ഞ്ചു​കു​ന്ന് (25), പ​യ്യ​ന്പ​ള്ളി (30), പ​ന​മ​രം (33), പീ​ച്ച​ങ്കോ​ട് (50), ചു​ണ്ടേ​ല്‍ (24), മീ​ന​ങ്ങാ​ടി (32), കാ​ര​ച്ചാ​ല്‍ (32), ബ​ത്തേ​രി (33), ക​ണി​യാ​രം (30) സ്വ​ദേ​ശി​ക​ള്‍.

155 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍:

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 155 പേ​രാ​ണ്. 171 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2811 പേ​ര്‍. തി​ങ്ക​ളാ​ഴ്ച വ​ന്ന 29 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 150 പേ​ര്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് 46 പേ​രു​ടെ സാ​ന്പി​ളാ​ണ് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 14,399 സാ​ന്പി​ളു​ക​ളി​ല്‍ 13,332 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 12931 നെ​ഗ​റ്റീ​വും 401 പോ​സി​റ്റീ​വു​മാ​ണ്.

Related Stories

Anweshanam
www.anweshanam.com