വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ്; 13 പേര്‍ക്ക് രോഗമുക്തി
Wayanad

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ്; 13 പേര്‍ക്ക് രോഗമുക്തി

News Desk

News Desk

വയനാട്: ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 308 പേര്‍ ജില്ലയിലും 13 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിറക്കി.

Anweshanam
www.anweshanam.com