വയനാട് ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ്

വയനാട്: ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും ബെംഗളൂരിൽ നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍

ജൂലൈ 10 ന് സൗദി അറേബ്യയില്‍ നിന്നെയ മാനന്തവാടി സ്വദേശിയായ 46-കാരന്‍, ജൂണ്‍ 29 ന് ദുബൈയില്‍ നിന്ന് വന്ന കെല്ലൂര്‍ സ്വദേശിയായ 27- കാരന്‍, ജൂലൈ 11 ന് സൗദി അറേബ്യയില്‍ നിന്നു വന്ന അഞ്ചുകുന്ന് സ്വദേശിയായ 25 -കാരന്‍, ജൂണ്‍ 27 ന് ഖത്തറില്‍ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശിയായ 30-കാരന്‍, ബെംഗളൂരുവിൽ നിന്നും വിവിധ തിയതികളില്‍ ജില്ലയിലെത്തിയ പാക്കം സ്വദേശിയായ 24-കാരന്‍, പടിഞ്ഞാറത്തറ സ്വദേ ശിയായ 26-കാരി, തൃക്കൈപ്പറ്റ സ്വദേശിയായ 50-കാരന്‍, ചീരാല്‍ സ്വദേശിയായ 26-കാരന്‍, ചെന്നലോട് സ്വദേശി 40-കാരന്‍, മേപ്പാടി കാപ്പംകൊല്ലി സ്വദേശികളായ 42 കാരി, 19 - കാരി, 15-കാരന്‍, 10 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com