വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഇന്ന് 12 പേര്‍ക്ക് കോ​വി​ഡ്

വ​യ​നാ​ട്ടി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വു​ടെ എ​ണ്ണം 197 ആ​യി
വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഇന്ന് 12 പേര്‍ക്ക് കോ​വി​ഡ്

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച്ച 12 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ വ​യ​നാ​ട്ടി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വു​ടെ എ​ണ്ണം 197 ആ​യി. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ എ​ട്ട് പേ​രും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ഹൈ​ദ​ര​ബാ​ദി​ല്‍ നി​ന്നു​ള്ള ദ​മ്ബ​തി​ക​ള്‍​ക്കും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള​ള ഒ​രാ​ള്‍​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

97 പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ല്‍ 93 പേ​രും കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം,പാ​ല​ക്കാ​ട്, ക​ണ്ണൂര്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​രു​മാ​ണ് ചി​കി​ല്‍​സ​യി​ലു​ള​ള​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 99 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Related Stories

Anweshanam
www.anweshanam.com