വയനാട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്
Wayanad

വയനാട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 324 ആയി

By News Desk

Published on :

വയനാട്: ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തരായി. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 324 ആയി.

136 പേര്‍ രോഗമുക്തി നേടി. രോഗബാധയെതുടർന്ന് ഒരു മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. നിലവില്‍ 187 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 182 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികില്‍സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍:

ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി (21), ജൂലൈ 11 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (50), ജൂലൈ 14 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി (26), ജൂലൈ 13 ന് ജില്ലയിലെത്തിയ, നാദാപുരത്ത് ജോലിചെയ്യുന്ന എടവക സ്വദേശി (57), പത്തനംതിട്ട സന്ദര്‍ശനം നടത്തി തിരിച്ചു വന്ന ബത്തേരി സ്വദേശി (36), ജൂലൈ 16 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നൂല്‍പ്പുഴ സ്വദേശി (74), ജൂലൈ 14 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശിയും (40) കുടുംബവും (42, 34, 11 വയസ്സുകാര്‍്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com