വയനാട്ടിൽ ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ്
Wayanad

വയനാട്ടിൽ ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ്

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി

By News Desk

Published on :

കൽപറ്റ: വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ രോഗമുക്തി നേടി. ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40കാരനാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്​.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒരാള്‍ വീതം കണ്ണൂരിലും തിരുവനന്തപുരത്തും പാലക്കാടും ചികിത്സയിലുണ്ട്.

രോഗ പ്രതിരോധത്തി​​െൻറ ഭാഗമായി ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 262പേരും ആകെ നിരീക്ഷണത്തിലുള്ളത് 3585പേരുമാണ്.

Anweshanam
www.anweshanam.com