തൃശ്ശൂരിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
Thrissur

തൃശ്ശൂരിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. മൂന്നാമത് നടത്തിയ പിസിആര്‍ പരിശോധനയിലാണ് പോസിറ്റീവ് ആയത്

By News Desk

Published on :

തൃശ്ശൂ‌ർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്. ജൂലായ് 5നാണ് കുഴഞ്ഞ് വീണ് മരിച്ച നിലയിൽ വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. മൂന്നാമത് നടത്തിയ പിസിആര്‍ പരിശോധനയിലാണ് പോസിറ്റീവ് ആയത്.

തുടര്‍ന്ന് ഇന്‍ക്വസ്റ്റ്, പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

കൊറോണ ഫലം പോസിറ്റീവ് ആയതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഫോറന്‍സിക് വിഭാഗം ജീവനക്കാര്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്നേക്കും.

കോവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സിൽ വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രോഗ ലക്ഷണമൊന്നും ഇവര്‍ക്ക് പ്രകടമായിരുന്നില്ല. എന്നാൽ ഇവരിൽ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.

Anweshanam
www.anweshanam.com