വിദ്യാർത്ഥികൾക്കായി ടിഎൻ പ്രതാപൻ എംപി സ്പോൺസർ ചെയ്ത ട്രോഫികൾ കൈമാറി
Thrissur

വിദ്യാർത്ഥികൾക്കായി ടിഎൻ പ്രതാപൻ എംപി സ്പോൺസർ ചെയ്ത ട്രോഫികൾ കൈമാറി

തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ 3000 വിദ്യാർഥികൾക്ക് ടിഎൻ പ്രതാപൻ എംപി ട്രോഫികളും സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്തു

News Desk

News Desk

തൃശൂർ: ഒല്ലൂർ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും കൈമാറി. തൃശൂർ എംപി ടിഎൻ പ്രതാപനാണ് സ്പോൺസർ.

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പട്ടിക്കാട്, പീച്ചി ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപകർക്ക് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ്, മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ എന്നിവരാണ് ട്രോഫികളും സർട്ടിഫിക്കറ്റുകളും കൈമാറിയത്.

തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ 3000 വിദ്യാർഥികൾക്ക് ടിഎൻ പ്രതാപൻ എംപി ട്രോഫികളും സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്തു.

ഇത് എംപിയുടെ മാതൃകപരമായ നടപടിയാണ്. ഇത്തരം അംഗീകാരങ്ങളും ബഹുമതികളും വിദ്യാർത്ഥികൾക്ക് പ്രചോദനമാകും. എംപിയുടെ ഇത്തരം നടപടികൾ തീർത്തും അഭിനന്ദനാർഹമാണ് - ചടങ്ങിൽ സംസാരിച്ച പാണഞ്ചേരി കോൺഗ്രസ് ബ്ലോക്ക് കെസി അഭിലാഷ് പറഞ്ഞു.

Anweshanam
www.anweshanam.com