തൃശ്ശൂര്‍ ജില്ലയിൽ 2584 പേര്‍ക്ക് കോവിഡ്

ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,27,267 ആണ്. 1,09,247 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
തൃശ്ശൂര്‍ ജില്ലയിൽ 2584 പേര്‍ക്ക് കോവിഡ്

തൃശ്ശൂര്‍: ജില്ലയിൽ ശനിയാഴ്ച്ച 2584 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 684 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,372 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,27,267 ആണ്. 1,09,247 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.52% ആണ്.ജില്ലയിൽ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2550 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 15 പേര്‍ക്കും, 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com