തൃശ്ശൂര്‍ ജില്ലയില്‍ 503 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4143 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.
തൃശ്ശൂര്‍ ജില്ലയില്‍ 503 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍ :ജില്ലയില്‍ ശനിയാഴ്ച്ച 503 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു. 404 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4143 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം96,116 ആണ്. 91,319 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 46 പുരുഷന്‍മാരും 30 സ്ത്രീകളും പത്ത് വയസ്സിനു താഴെ 17 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളുമുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com