ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Thrissur

ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

എറണാകുളത്തെ ജോലി കഴിഞ്ഞ് വരികയായിരുന്നു യുവാവ്

News Desk

News Desk

മതിലകം: ദേശീയപാത അഞ്ചാം പരുത്തിയിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബംഗ്ലാവ് കടവ് ഹെൽത്ത് സെന്‍ററിനടുത്ത് താമസിക്കുന്ന മൂന്നുപീടിക തളിയാരിൽ അബദുറഹ്മാൻ (ബഷീർ) മകൻ അഷ്ഫാക്ക് (23) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ അഷ്ഫാക്കിനെ ആദ്യം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലും എത്തിച്ചുവെങ്കിലും രാത്രി 11 മണിയോടെ മരിച്ചു.

ടാങ്കർ ലോറി മറ്റൊരു വാഹനത്തിനെ മറികടന്ന് വന്നതോടെയാണ് അപകടം ഉണ്ടായതെന്നും യുവാവ് റോഡിന്‍റെ അരിക് ചേർന്നാണ് വന്നിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. എറണാകുളത്തെ ജോലി കഴിഞ്ഞ് വരികയായിരുന്നു യുവാവ്.

പിതാവ് സൗദിയിലാണ്. മാതാവ്: സാജിത. സഹോദരൻ: അനീസ്.

Anweshanam
www.anweshanam.com