പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സത്യഗ്രഹം
Thrissur

പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സത്യഗ്രഹം

ഭവനരഹിതർക്ക് നടപ്പിലാക്കുന്ന ലൈഫ്മിഷൻ പദ്ധതി തട്ടിപ്പാണെന്നും 4.5 കോടി രൂപയോളം മാത്രം കമ്മീഷന്‍ വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെ പേരിൽ സർക്കാർ കൊള്ളയടിച്ചുവെന്നും കെ സി അഭിലാഷ്

News Desk

News Desk

തൃശൂർ (പട്ടിക്കാട്): എൽഡിഎഫ് സർക്കാരിന്റെ സ്വർണകളളക്കടത്തും വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഭവനിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം സമരത്തിന്റെ സമാപനസമ്മേളനം കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു.

ഭവനരഹിതർക്ക് നടപ്പിലാക്കുന്ന ലൈഫ്മിഷൻ പദ്ധതി തട്ടിപ്പാണെന്നും 4.5 കോടി രൂപയോളം മാത്രം കമ്മീഷന്‍ വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെ പേരിൽ സർക്കാർ കൊള്ളയടിച്ചുവെന്നും കെ സി അഭിലാഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ബാബു തോമസ്, ഷിജോ പി ചാക്കോ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു, ഷൈജു കുരിയൻ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലസൻ വർഗീസ്, പഞ്ചായത്ത് അംഗം ജിഷ വാസു, ജോളി ജോർജ്, സജി താണിക്കൽ, ടി വി ജോൺ, ചെറിയാൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Anweshanam
www.anweshanam.com