പുന്നയൂർ പഞ്ചായത്തിൽ ശക്തമായ ഇടതു തരംഗമുണ്ടാകുമെന്ന് റിപ്പോർട്ട്

പൊതു പ്രവർത്തകരുടെയും ജനസേവന രംഗത്തുള്ളവരുടെയും ശക്തമായ പിൻതുണ ഇടതു പക്ഷത്തിനു നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്
പുന്നയൂർ പഞ്ചായത്തിൽ ശക്തമായ ഇടതു തരംഗമുണ്ടാകുമെന്ന് റിപ്പോർട്ട്

തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ പുന്നയൂർ പഞ്ചായത്തിൽ ശക്തമായ ഇടതു തരംഗമെന്ന് അന്വേഷണം റിപ്പോർട്ട്. 25 വർഷമായി തുടരുന്ന യു ഡി എഫ് ഭരണത്തിൽ വികസനം മുരടിച്ച ഈ പഞ്ചായത്തിലെ ഭരണ മാറ്റത്തിനായി ശക്തമായ ജനകീയ മുന്നേറ്റമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്നത് ഗൾഫ് പ്രവാസികൾ കൂടുതൽ ഉള്ള ഈ പഞ്ചായത്തിൽ പ്രവാസി സംഘടനകളുടെ പൂർണ്ണ പിന്തുണ നേടിയെടുക്കാൻ ഇടതുപക്ഷ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രതിപക്ഷത്തിരുന്നുകൊണ്ടും എംഎൽഎ ഫണ്ട് ഉപയോഗപെടുത്തിയും ഇടതു പക്ഷ വാർഡ് മെമ്പർമാർ നടപ്പിലാക്കിയ വികസനമാണ് അതിനു കാരണം. പൊതു പ്രവർത്തകരുടെയും ജനസേവന രംഗത്തുള്ളവരുടെയും ശക്തമായ പിൻതുണ ഇടതു പക്ഷത്തിനു നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

കോടിക്കണക്കിനു രൂപയുടെ പദ്ധതി വിഹിതം പാഴാക്കി കളഞ്ഞ യുഡിഎഫ് നേതൃത്വത്തിനെതിരെയുള്ള ശക്തമായ ജനകീയ പ്രതിഷേധം വോട്ടാക്കി മാറ്റാൻ ഇടതു പക്ഷ പ്രസ്ഥാനത്തിന് കഴിയുമെന്ന് പുന്നയൂർ പഞ്ചായത്ത് ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തെരെഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ കെ ബി ഫസലുദീൻ അന്വേഷണം.കോമിനോട് പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com