പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് വാർഡുതല സത്യാഗ്രഹം

പാവപ്പെട്ടവര്‍ക്ക് വീട് വച്ചുനല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയെ കോടികള്‍ കമ്മീഷനടിക്കാനുള്ള പദ്ധതിയാക്കി മാറ്റി.
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് വാർഡുതല സത്യാഗ്രഹം

പട്ടിക്കാട് (തൃശൂർ): ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി സിബിഐ അന്വേഷിക്കണമെന്നും പിണറായി വിജയനും എ.സി മൊയ്തീനും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാർഡ് തലത്തിലുള്ള സത്യാഗ്രഹ പരിപാടി കൂട്ടാല ഇരുപതാം വാർഡിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു.

സ്വർണകളളക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായി മാറി. പാവപ്പെട്ടവര്‍ക്ക് വീട് വച്ചുനല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയെ കോടികള്‍ കമ്മീഷനടിക്കാനുള്ള പദ്ധതിയാക്കി മാറ്റി. സൗജന്യ ഓണക്കിറ്റില്‍ കോടികളുടെ വെട്ടിപ്പ് നടത്തി. ഇതുപോലൊരു അഴിമതി സര്‍ക്കാര്‍ ഇതിന് മുന്‍പ് ഒരിക്കലും കേരളം ഭരിച്ചിട്ടില്ലെന്നും ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു. വാർഡ് പ്രസിഡന്റ് പ്രവീൺ രാജു അധ്യക്ഷത വഹിച്ചു. വി.പി.സുഭദ്ര, ബ്ലസൻ വർഗീസ്, സജാദ്, ഷജീർ, വേലായുധൻ, സനൽ, ശങ്കരൻകുട്ടി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com