ലൈഫ് അഴിമതി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹ സമരവുമായി കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റി
Thrissur

ലൈഫ് അഴിമതി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹ സമരവുമായി കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റി

ലൈഫ് മിഷൻ പദ്ധതി അഴിമതി സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ സി മെയ്തീൻ എന്നിവർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റി ഉന്നയിച്ചു

News Desk

News Desk

മണ്ണുത്തി (തൃശൂർ): ലൈഫ് മിഷൻ പദ്ധതി അഴിമതി സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ സി മെയ്തീൻ എന്നിവർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം 18 ആം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാം ഘട്ട സ്പീക്ക് അപ്പ്‌ കേരള സത്യഗ്രഹ സമരം മണ്ണുത്തി പാർട്ടി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ്‌ ജോസ് പാലോക്കാരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെസി അഭിലാഷ് സമരം ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയും ഉപജാപവൃന്ദങ്ങളും അഴിമതിയുടെ കരിനിഴലിലാണ്. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായി മാറി.അന്താരാഷ്ട്ര വ്യാപ്തിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുകയാണ്. രാജ്യചരിത്രത്തിലാദ്യമാണ് ഇത്തരമൊരു സംഭവം. ഇത് കേരളത്തിന് അപമാനകരമാണ് - ഉദ്ഘാടന പ്രസംഗത്തിൽ കെസി അഭിലാഷ് പറഞ്ഞു.

കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ജോൺസൺ പോന്നോർ, ഐഎൻടിയുസി പ്രസിഡന്റ് സെബാസ്റ്റ്യൻ ചിറ്റിലപ്പിള്ളി, കെഎസ്‌യു അസംബ്ളി പ്രസിഡന്റ് ബ്ലസൻ വർഗീസ്, യു വിജയൻ, ബഷീർ അഹമ്മദ്, സെബി മണ്ണുത്തി തുടങ്ങിയവർ സംസാരിച്ചു.

Anweshanam
www.anweshanam.com