സ്വർണക്കടത്ത്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 
പാണഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മറ്റി
Thrissur

സ്വർണക്കടത്ത്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാണഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മറ്റി

By News Desk

Published on :

തൃശൂർ: യുഎഇ കോൺസുലേറ്റിൻ്റെ മറവിൽ ഐടി വകുപ്പ് താൽക്കാലിക ജീവനക്കാരി സ്വപ്നാ സുരേഷ് നടത്തിയ സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്സിനുള്ള പങ്കിനെപറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂർ പാണഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് (ജൂലായ് 08) പട്ടിക്കാട് സെന്ററിൽ ധർണ്ണ നടത്തി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഷിബു പോൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെസി അഭിലാഷ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുള്ള സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ മാറ്റിനിർത്തി കേസ് സിബിഐ അന്വേഷണം നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് ആവശ്യപ്പെട്ടു.

കെപിസിസി അംഗം ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം

നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് ബാബുതോമസ്, കെപി ചാക്കോച്ചൻ, കെപി എൽദോസ്, പിപി റെജി, പിജി ബേബി, വിബി ചന്ദ്രൻ, പിസി അജി, ടിവി ജോൺ, ചെറിയാൻ തോമസ്, വിപിൻ ദാസ്, കെസി അബി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Anweshanam
www.anweshanam.com