കൊരട്ടിയിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്‌ടം
Thrissur

കൊരട്ടിയിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്‌ടം

അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല

By News Desk

Published on :

തൃശ്ശൂര്‍; കൊരട്ടിയില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശ നഷ്ടം. കാറ്റിന്റെ ശക്തിയില്‍ പാര്‍ക്കുചെയ്തിരുന്ന കണ്ടോണ്‍മെന്റ് ലോറി മറിഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രി 11.30 ഓടെ ആയിരുന്നു കാറ്റ് വീശിയത്. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, മേഖലകളിലാണ് കാറ്റില്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. ഓട് പൊട്ടി വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. മരം വീണ് ചിറങ്ങര ഭാഗത്തെ ഇടറോഡുകളിലും ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വൈദ്യുതിബന്ധം തകരാറിലായി. 20 വൈദ്യുതി പോസ്റ്റുകളാണ് ശക്തമായ ചുഴലിക്കാറ്റില്‍ തകര്‍ന്നത്.

മരച്ചില്ലകള്‍ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ കൊരട്ടി പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് റോഡിലെ മരങ്ങള്‍ നീക്കി. പലയിടത്തും വീടുകളിലെ ഷീറ്റുകള്‍ പറന്നു പോയി

Anweshanam
www.anweshanam.com