വിദ്യാർത്ഥികൾക്ക് ടിവി വിതരണം ചെയ്ത് സിപിഐഎം
Thrissur

വിദ്യാർത്ഥികൾക്ക് ടിവി വിതരണം ചെയ്ത് സിപിഐഎം

By News Desk

Published on :

തൃശൂർ: ഓൺലൈൻ പഠന സൗകര്യത്തിനായി രണ്ടു വിദ്യാർത്ഥികൾക്ക് സിപിഐഎം എടക്കുന്നി വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമസഭ ചീഫ് വിപ്പും ഒല്ലൂർ എംഎൽഎയുമായ അഡ്വ.കെ.രാജൻ ടി.വി.കൾ വിതരണം ചെയ്തു. തൈക്കാട്ടുശ്ശേരി രാമദാസ് മകൻ അദ്വൈത്,വൈക്കര രാജേഷ് മകൾ തന്മയ എന്നി വർക്കായിരുന്നു ടി.വികൾ നൽകിയത്. ചടങ്ങിൽ എസ്‌എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ തുലാപ്പറമ്പിൽ പ്രദീപ് മകൾ സാനിയ, ഇലഞ്ഞിക്കൽ സന്തോഷ് മകൻ ആദിഷ്

തുടങ്ങിയവർക്ക് എംഎൽഎ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ബ്രാഞ്ച് സെക്രട്ടറി ടിപി പ്രവീൺ അധ്യക്ഷത വഹിച്ചു. സുരേഷ് എടക്കുന്നി, ബാബുതച്ചനാടൻ, ബിജു കെവി, എംസി.തൈക്കാട്, പിഎ ഇഗ്നേഷ്യസ്, ടോണി ടിഎൽ തുടങ്ങിയവർ സംസാരിച്ചു.

Anweshanam
www.anweshanam.com