നിർദ്ധന കുടുംബങ്ങൾക്ക് സഹായവുമായി കോൺഗ്രസ്

കൊവിഡ് 19 ദുരന്തവേളയിൽ നായർ സമാജം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് സഹായകരമാണെന്ന് കെസി അഭിലാഷ്
നിർദ്ധന കുടുംബങ്ങൾക്ക് സഹായവുമായി കോൺഗ്രസ്

തൃശ്ശൂർ: നായർ സമാജത്തിന്റെ നേതൃത്വത്തിൽ കൊവിഡ്കാലത്ത് നിർദ്ധനരായ കുടുംബങ്ങൾക്കു ഒരു മാസത്തെ നിത്യോപയോഗസാധനങ്ങൾ സൗജന്യമായി നൽകുന്നതിന്റെ വിതരണ ഉദ്ഘാടനം തൃശ്ശൂർ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെസി അഭിലാഷ് നിർവഹിച്ചു.

തൃശ്ശൂർ ജില്ല നായർ സമാജം വൈസ് പ്രസിഡണ്ട് മാലതി വിജയൻ അധ്യക്ഷത വഹിച്ചു. കൊവിഡ് 19 ദുരന്തവേളയിൽ നായർ സമാജം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് സഹായകരമാണെന്ന് കെസി അഭിലാഷ് പറഞ്ഞു. രക്ഷാധികാരി മുരളീധര കൈമൾ, പ്രസിഡന്റ്‌ കൃഷ്ണൻ നായർ, സെക്രട്ടറി ഭാസ്കരൻനായർ, പഞ്ചായത്ത് അംഗം ഇ എം മനോജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com