തൃശൂരിലെ ക്രമസമാധാന തകര്‍ച്ച; കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്

ജില്ലയില്‍ 12 ദിവസത്തിനുള്ളില്‍ 8 കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് പ്രതിഷേധം.
തൃശൂരിലെ ക്രമസമാധാന തകര്‍ച്ച; കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്

തൃശൂര്‍: ജില്ലയിലെ ക്രമസമാധാന നില വഷളായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലയില്‍ 12 ദിവസത്തിനുള്ളില്‍ 8 കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് പ്രതിഷേധം. അയ്യന്തോള്‍ മണ്ഡലം ഡിസ്ട്രികറ്റ് കോണ്‍ഗ്രസ് കമ്മിറ്റി തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് കെപിസിസി. സെക്രട്ടറി അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ പോലീസ് സംവിധാനം നിഷ്‌ക്രിയമാണെന്നും പോലീസ് സംവിധാനം അടിന്തരമായി അഴിച്ച് പണിയണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ഗിരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡെപ്യൂട്ടി മേയര്‍ സുബി ബാബു മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ഡിസിസി മെമ്പറുമാരായ ശിവാനന്ദന്‍ പാറയേല്‍, അശോകന്‍ ലാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com