ചാലക്കുടിയിൽ വ്യാപാര സ്ഥാപനങ്ങൾ രണ്ട് ദിവസം അടച്ചിടും

തെരുവോരക്കച്ചവടത്തിന് ഏഴ് ദിവസത്തേക്ക് പൂർണമായും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ചാലക്കുടിയിൽ വ്യാപാര സ്ഥാപനങ്ങൾ രണ്ട് ദിവസം അടച്ചിടും

ചാലക്കുടി നഗരസഭ പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിന് വ്യാപാര സ്ഥാപനങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചിടും.

പെരിയച്ചിറ മുതൽ പുഴംപാലം വരെയുള്ള ഭാഗം, ബൈപ്പാസ് റോഡ്, ആനമല ജംഗ്ഷൻ, മാർക്കറ്റ് റോഡ്, മാർക്കറ്റ്, മുനിസിപ്പൽ ജംഗ്ഷൻ മുതൽ നോർത്ത് ജംഗ്ഷൻ വരെയുള്ള ഭാഗം, സൗത്ത് ജംഗ്ഷൻ മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റ ഭാഗമായി നഗരസഭ പരിധിയിൽ തെരുവോരക്കച്ചവടത്തിന് ഏഴ് ദിവസത്തേക്ക് പൂർണമായും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com