അതിരപ്പള്ളിയിൽ സന്ദർശനാനുമതി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്.
അതിരപ്പള്ളിയിൽ സന്ദർശനാനുമതി

സംസ്ഥാനത്തെ കോവിഡ് വിലക്കുകൾ അയഞ്ഞതോടെ അതിരപ്പിള്ളിയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിച്ചു തുടങ്ങി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്.

കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര വിലക്കിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് യാത്രികരുടെ ഇഷ്ടകേന്ദ്രമായ ആതിരപ്പിള്ളിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

അതേസമയം വാഴച്ചാല്‍ മേഖലയിലേക്കുള്ള യാത്രാ നിരോധനം തുടരും. വാഹനങ്ങള്‍ ടിക്കറ്റ് കൗണ്ടറിനു മുന്‍പായി പാര്‍ക്കു ചെയ്തു കാല്‍ നടയായി വ്യൂ പോയന്റില്‍ എത്തണം. തുടര്‍യാത്രക്ക് പ്രധാന പ്രവേശന കവാടം വരെയാണ് അനുമതിയുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com