തൃശൂരിൽ ഇന്ന് 86 പേർക്ക് കോവിഡ്
Thrissur

തൃശൂരിൽ ഇന്ന് 86 പേർക്ക് കോവിഡ്

70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

News Desk

News Desk

തൃശൂർ: ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. കെ.എസ്.ഇ. ക്ലസ്റ്റർ 11, ശക്തൻ ക്ലസ്റ്റർ എട്ട്, കെ.എൽ.എഫ് ക്ലസ്റ്റർ ആറ്, പട്ടാമ്പി ക്ലസ്റ്റർ അഞ്ച്, ഇരിങ്ങാലക്കുട ക്ലസ്റ്റർ അഞ്ച്, ചാലക്കുടി ക്ലസ്റ്റർ ഒന്ന്, കുന്ദംകുളം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലൂടെയുള്ള രോഗപകർച്ച.

മറ്റ് സമ്പർക്കത്തിലൂടെ 32 പേർക്കും രോഗം സ്ഥിരീകരിച്ചു.വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്ന 16 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേർ ജില്ലയിലിന്ന് രോഗമുക്തരായി. ജില്ലയിൽ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1236 ആയി. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1834ആണ്.

Anweshanam
www.anweshanam.com