തൃ​ശൂ​രി​ല്‍ 75 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്;  15 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ക്കും രോഗം
Thrissur

തൃ​ശൂ​രി​ല്‍ 75 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 15 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ക്കും രോഗം

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 73 പേ​രും സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രാ​ണ്

News Desk

News Desk

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 75 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 73 പേ​രും സ​ന്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രാ​ണ്. ഇ​തി​ല്‍ 7 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 15 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 19 പേ​ര്‍ ഈ ​ക്ല​സ്റ്റ​റി​ല്‍​നി​ന്ന് രോ​ഗ​ബാ​ധി​ത​രാ​യി.

ശ​ക്ത​ന്‍ ക്ല​സ്റ്റ​ര്‍10, അം​ബേ​ദ്ക​ര്‍ കോ​ള​നി ക്ല​സ്റ്റ​ര്‍ വേ​ളൂ​ക്ക​ര 5, മി​ണാ​ലൂ​ര്‍ ക്ല​സ്റ്റ​ര്‍ 5, പ​ട്ടാ​ന്പി ക്ല​സ്റ്റ​ര്‍ 5, ഇ​രി​ങ്ങാ​ല​ക്കു​ട ക്ല​സ്റ്റ​ര്‍ 4, മ​ങ്ക​ര ക്ല​സ്റ്റ​ര്‍ 2, മ​റ്റു സ​ന്പ​ര്‍​ക്കം 16 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ര്‍​ക്ക​രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്. വി​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി​യ 2 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

47 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 471 ആ​ണ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 12 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2195 ആ​ണ്. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1708 ആ​ണ്.

Anweshanam
www.anweshanam.com