തൃശൂര്‍ ജില്ലയില്‍ 484 പേര്‍ക്ക് കൂടി കോവിഡ്; 482 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

236 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ 12,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയില്‍ 484 പേര്‍ക്ക് കൂടി കോവിഡ്; 482 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തൃശൂര്‍: ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 236 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ 12,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4877 ആണ്. സമ്പര്‍ക്കം വഴി 482 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 8 കേസുകളുടെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രണ്ട്‌ലൈന്‍ വര്‍ക്കര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് വന്ന ഒരാള്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ 9514 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 2467 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3094 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 151711 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Related Stories

Anweshanam
www.anweshanam.com