തൃശ്ശൂര്‍ ജില്ലയില്‍ 36 പേര്‍ക്ക് കോവിഡ്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

37 പേരാണ് ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത്
തൃശ്ശൂര്‍ ജില്ലയില്‍ 36 പേര്‍ക്ക് കോവിഡ്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശ്ശൂര്‍: ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 37 പേരാണ് ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത്.

കെ എസ് ഇ ക്ലസ്റ്ററില്‍ നിന്ന് ആറ് വയസ്സുള്ള രണ്ട പെണ്‍കുട്ടികളടക്കം 12 പേര്‍ക്ക് രോഗം പകര്‍ന്നു. കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് രണ്ട് പേര്‍ക്കും രോഗം പകര്‍ന്നു.

ബിഎസ്എഫ് ക്ലസ്റ്ററില്‍ 26 വയസ്സുള്ള പുരുഷനും പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് 5 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന സുവോളജി പാര്‍ക്കിലെ പാലക്കാട് സ്വദേശി , മറ്റൊരു സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട പാര്‍ളിക്കാട് സ്വദേശി എന്നിവര്‍ക്കാണ് സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി. രോഗമുക്തരായവരുടെ എണ്ണം 660 ആണ്.

രോഗം സ്ഥിരീകരിച്ച 411 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 18 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

Related Stories

Anweshanam
www.anweshanam.com