തൃശൂരിൽ ഇന്ന് 33 പേർക്ക് കോവിഡ്; 25 പേർക്ക് സമ്പർക്കത്തിലൂടെ
Thrissur

തൃശൂരിൽ ഇന്ന് 33 പേർക്ക് കോവിഡ്; 25 പേർക്ക് സമ്പർക്കത്തിലൂടെ

ജില്ലിയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി

By News Desk

Published on :

തൃശൂർ: ജില്ലയിൽ 33 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 13 പേർക്ക് ആണ് ഇന്ന് ജില്ലയിൽ രോഗമുക്തി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലിയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 618 ആണ്.

രോഗം സ്ഥിരീകരിച്ച 415 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 20 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13284 പേരിൽ 12815 പേർ വീടുകളിലും 469 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 96 പേരെയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 706 പേരെ നിരീക്ഷണത്തിൽ ആക്കി. 800 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

1144 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 25136 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 22236 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2900 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 10179 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com