തൃശൂര്‍ ജില്ലയിൽ ഇന്ന് 25 പേർക്ക് കോവിഡ്
Thrissur

തൃശൂര്‍ ജില്ലയിൽ ഇന്ന് 25 പേർക്ക് കോവിഡ്

ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 530 ആയി

By News Desk

Published on :

തൃശൂര്‍: ജില്ലയിൽ ഇന്ന് 25 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തരായി. 6 ബിഎസ്എഫ് ജവാൻമാർക്കും അവരിൽ നിന്ന് സമ്പർക്കം വഴി 3 പേർക്കും രോഗബാധ സ്ഥിരീകരിച്ചു.

ജൂൺ 17 ന് ലക്ഷദ്വീപിൽ നിന്നും വലക്കാവ് എത്തിയ ബിഎസ്എഫ് ജവാൻ (56, പുരുഷൻ), വലക്കാവ് ബിഎസ്എഫ് അംഗങ്ങളിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ (5, പെൺകുട്ടി, 27, സ്ത്രീ), വലക്കാവ് ബിഎസ്എഫ് അംഗത്തിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച (27, പുരുഷൻ), ജൂൺ 21 ന് തിരുവനന്തപുരത്ത് നിന്ന് വലക്കാവിൽ വന്ന ബിഎസ്എഫ് ജവാൻ (44, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്നും വലക്കാവിൽ വന്ന ബിഎസ്എഫ് ജവാൻ (55, പുരുഷൻ), ജൂൺ 06 ന് മധ്യപ്രദേശിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (56, പുരുഷൻ), ജൂൺ 17 ന് കാൺപൂരിൽ നിന്നും കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ - (45, പുരുഷൻ), ജൂൺ 18 ന് പത്തനംതിട്ടയിൽ നിന്നും കൈനൂരിൽ എത്തിയ ബിഎസ്എഫ് ജവാൻ (56, പുരുഷൻ), ജൂൺ 29 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കുമരനെല്ലൂർ സ്വദേശി (29, പുരുഷൻ), ജൂൺ 29 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന കല്ലൂർ സ്വദേശി (38, പുരുഷൻ), ജൂൺ 28 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന മേത്തല സ്വദേശിയായ 1 വയസ്സുള്ള ആൺകുട്ടി, ജൂൺ 24 ന് ദുബായിൽ നിന്ന് വന്ന കൂളിമുട്ടം സ്വദേശി (26, സ്ത്രീ),ജൂൺ 29 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന വേലൂർ സ്വദേശി (29, പുരുഷൻ),ജൂൺ 25 ന് സൗദിയിൽ നിന്ന് വന്ന വാടാനപ്പിള്ളി സ്വദേശി (26, പുരുഷൻ), ഡൽഹിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (68, സ്ത്രീ), ജൂൺ 12 ന് ചെന്നൈയിൽ നിന്ന് വന്ന പഴുവിൽ സ്വദേശി (35, പുരുഷൻ), ജൂൺ 30 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന എറിയാട് സ്വദേശി (46, പുരുഷൻ), ജൂൺ 30 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (53, പുരുഷൻ), ജൂൺ 27 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(27, പുരുഷൻ), ജൂൺ 29 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (60, പുരുഷൻ), ജൂൺ 05 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന അഴിക്കോട് സ്വദേശി (28, സ്ത്രീ),ജൂൺ 19 ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (24, സ്ത്രീ), ജൂൺ 22 ന് ദുബായിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (26, സ്ത്രീ), ജൂൺ 27 ന് ചെന്നൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (58, പുരുഷൻ) എന്നിവരടക്കം 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 530 ആയി.

രോഗം സ്ഥീരികരിച്ച 205 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 17165 പേരിൽ 16948 പേർ വീടുകളിലും 217 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്.

Anweshanam
www.anweshanam.com