തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 16 പേർക്ക് രോഗമുക്തി
Thrissur

തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 16 പേർക്ക് രോഗമുക്തി

നിലവില്‍ രോഗം സ്ഥീരികരിച്ച 188 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

By News Desk

Published on :

തൃശൂര്‍: ഇന്ന് തൃശൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 16 പേരാണ് ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത്. വിദേശത്ത് നിന്നെത്തിയ 12 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർക്കുമാണ് രോഗം ഇന്ന് ജില്ലയിൽ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥീരികരിച്ച 188 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. തൃശൂർ സ്വദേശികളായ ആറുപേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

 • 18.06.2020 ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി(35 വയസ്സ്, പുരുഷൻ),

 • 17.06.2020 ന് ദുബായിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി(29 വയസ്സ്, പുരുഷൻ),

 • 26.06.2020 ന് ഖത്തറിൽ നിന്ന് വന്ന പാലിയേക്കര സ്വദേശി(29 വയസ്സ്, പുരുഷൻ),

 • 16.06.2020 ന് ഉക്രെയിനിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി(20 വയസ്സ്, പുരുഷൻ),

 • 23.06.2020 ന് അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി(35 വയസ്സ്, പുരുഷൻ),

 • 30.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന എടക്കുളം സ്വദേശി(36 വയസ്സ്, പുരുഷൻ),

 • 18.06.2020 ന് രാജസ്ഥാനിൽ നിന്ന് വന്ന ബി എസ് എഫ് ജവാൻ(54 വയസ്സ്),

 • 24.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന മങ്ങാട്ടുകര സ്വദേശി(41 വയസ്സ്, പുരുഷൻ),

 • 23.06.2020 ന് ദമാമിൽ നിന്ന് വന്ന കോലഴി സ്വദേശി(28 വയസ്സ്, പുരുഷൻ),

 • 28.06.2020 ന് റിയാദിൽ നിന്ന് വന്ന മുക്കാട്ടുകര സ്വദേശി(35 വയസ്സ്, പുരുഷൻ),

 • 15.06.2020 ന് മുംബെയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(13 വയസ്സുള്ള ആൺകുട്ടി),

 • 28.06.2020 ന് ഖത്തറിൽ നിന്ന് വന്നമേത്തല സ്വദേശി(44 വയസ്സ്, പുരുഷൻ)

 • 01.07.2020 ജിദ്ദയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി(42 വയസ്സ്, പുരുഷൻ),

 • 20.06.2020 ന് മസ്ക്കറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി(61 വയസ്സ്, പുരുഷൻ) എന്നിവരടക്കം ആകെ14 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകി രിച്ചിട്ടുള്ളത്

Anweshanam
www.anweshanam.com