വ്യത്യസ്തമായി ഗാന്ധിജയന്തി ദിനമാഘോഷിച്ച് റോട്ടറി ക്ലബ് ട്രാവൻകൂർ

വ്യത്യസ്തമായി ഗാന്ധിജയന്തി ദിനമാഘോഷിച്ച് റോട്ടറി ക്ലബ് ട്രാവൻകൂർ

തിരുവനന്തപുരം: റോട്ടറി ക്ലബ് ട്രാവൻകൂറിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിച്ചാണ് റോട്ടറി ക്ലബ്ബ് ട്രാവൻകൂർ രാഷ്ട്രപിതാവിന്റെ ജന്മദിനം ആഘോഷിച്ചത്. വലിയതുറ സർക്കാർ ആശുപത്രിയിൽ നടന്ന പരിപാടി കൗൺസിലർ ബീമാപള്ളി റഷീദ് ഉദ്‌ഘാടനം ചെയ്തു.

ഡോ. ബെന്നറ്റ് സൈലം, എ ജി ജയഗോപി, റോട്ടറി ക്ലബ്ബ് ട്രാവൻകൂർ പ്രസിഡന്റ് ഷാജ് ശ്രീധരൻ, സർവീസ് പ്രോജക്ട് ചെയർമാൻ സുരേഷ്‌കുമാർ, സെക്രട്ടറി ശിവപ്രസാദ്, ട്രഷറർ സുനിൽകുമാർ, ആശുപത്രി അധികൃതർ എന്നിവർ പങ്കെടുത്തു

Related Stories

Anweshanam
www.anweshanam.com