തിരുവനന്തപുരം നഗരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം; ഉദ്ഘാടനം നാളെ

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
 തിരുവനന്തപുരം നഗരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം; ഉദ്ഘാടനം നാളെ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം നാളെ ( തിങ്കളാഴ്ച) ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ കോമ്പൗണ്ടിലാണ് ആദ്യ മള്‍ട്ടി - ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.

5.64 കോടി രൂപ മുടക്കി 7 നിലകളിലായി 102 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സെമി ഓട്ടോമാറ്റിക് പസിൽ മോഡ് ( semi - automatic - puzzle mode ) സംവിധാനമാണ് അവലംബിക്കുന്നത്.

നഗരസഭയിലെ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ സ്ഥല പരിമിതിമൂലം പ്രയാസം അനുഭവിക്കാറുണ്ട്. ഇതിനൊരു പരിഹാരമാണ് മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം.

Related Stories

Anweshanam
www.anweshanam.com