താത്കാലിക അദ്ധ്യാപക ഒഴിവ്

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലും നന്ദിയോട് പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ സി.ബി.എസ്.ഇ സ്‌കൂളിലും അദ്ധ്യാപകരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി. ബയോളജി, മാത്തമാറ്റിക്‌സ്, മ്യൂസിക്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ്, കംപ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുള്ളത്. ഉദ്യോഗാർത്ഥികൾ ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. 2020 ജനുവരി ഒന്നിന് 39 വയസ് കഴിയാൻ പാടില്ല. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജില്ലാ പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷൻ, നെടുമങ്ങാട് പി.ഒ, പിൻ 695541 എന്ന വിലാസത്തിൽ ജൂലൈ 25ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0472-2812557, 9496070328.

Related Stories

Anweshanam അന്വേഷണം
www.anweshanam.com