പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ്; ലോക്ക് ഡൗൺ കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളെ വിന്യസിച്ചു
Thiruvananthapuram

പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ്; ലോക്ക് ഡൗൺ കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളെ വിന്യസിച്ചു

പൂ​ന്തു​റ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ ക​ര്‍​ശ​ന​മാ​യ രീ​തി​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കാ​നാ​ണു നി​ര്‍​ദേ​ശം

By News Desk

Published on :

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ സ്ഥിതി അതീവഗുരുതരം. പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് ആണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ന് മാത്രം 55 പേര്‍ക്കാണ് മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പൂന്തുറയില്‍നിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് നിഗമനം. ഈ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയതായി മന്ത്രി പറഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണു കോ​വി​ഡ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​യ ക്ല​സ്റ്റ​ര്‍ ഈ ​പ്ര​ദേ​ശ​ത്ത് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. രോ​ഗം അ​തി​വേ​ഗം പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​ത്. എ​ല്ലാ​ത​രം പ്രാ​യ​പ​രി​ധി​യി​ലും പെ​ട്ട ആ​ളു​ക​ളി​ലേ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

പൂ​ന്തു​റ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ ക​ര്‍​ശ​ന​മാ​യ രീ​തി​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കാ​നാ​ണു നി​ര്‍​ദേ​ശം. ഇ​വി​ടെ സ്പെ​ഷ​ല്‍ ഡ്യൂ​ട്ടി​ക്കാ​യി എ​സ്‌എ​പി ക​മ​ന്‍​ഡാ​ന്‍റ് ഇ​ന്‍ ചാ​ര്‍​ജ് എ​ല്‍. സോ​ള​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 25 ക​മാ​ന്‍​ഡോ​ക​ളെ നി​യോ​ഗി​ച്ചു.

പൂ​ന്തു​റ ഭാ​ഗ​ത്തു​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​യ്ക്കും തി​രി​ച്ചും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും പോ​കു​ന്ന​ത് ത​ട​യാ​ന്‍ കോ​സ്റ്റ് ഗാ​ര്‍​ഡ്, കോ​സ്റ്റ​ല്‍ സെ​ക്യൂ​രി​റ്റി, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ​യ്ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

പു​റ​ത്തു​നി​ന്ന് ആ​ളു​ക​ള്‍ പൂ​ന്തു​റ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ക​ര്‍​ക്ക​ശ​മാ​യി ത​ട​യും. അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചി​ടും. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കും. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്കു പ​രി​ശോ​ധ​ന ന​ട​ത്തും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു സാ​മു​ദാ​യി​ക നേ​താ​ക്ക​ന്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

എല്ലാ പ്രധാനപ്പെട്ട റോഡുകളും ഇടറോഡുകളും തെരുവുകളും അണുനശീകരണം നടത്തും. പത്താം തീയ്യതി ഈ മേഖലകളിലെ മുഴുവന്‍ വീടുകളിലും അണുനശീകരണം നടത്തും. ഇതിനാവശ്യമുള്ള സൊലൂഷ്യന്‍ ഉണ്ടാക്കാനുള്ള ബ്ലീച്ചിങ് പൗഡര്‍ ആവശ്യമെങ്കില്‍ തിരുവനന്തപുരം നഗരസഭ വിതരണം ചെയ്യും. ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് 20 മിനുട്ട് വെച്ചിരുന്നാല്‍ അണുനശീകരണലായനിയായും. ഇതുപയോഗിച്ച് വീടും വീട്ടുപകരണങ്ങളും പരിസരവും ശുചിയാക്കണം.

മാസ്‌കിന്റേയും സാനിറ്റൈസറിന്റേയും ലഭ്യതക്കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കോര്‍പ്പറേന്‍ കൗണ്‍സിലര്‍മാരിലൂടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Anweshanam
www.anweshanam.com