ചിരിയും ചിന്തയുമൊരുക്കി 'പൂരഭാഷിണി ' കവിത.

ചിരിയും ചിന്തയുമൊരുക്കി 'പൂരഭാഷിണി ' കവിത.

സമകാലീന വിഷയങ്ങളാണ് സോഹൻ റോയിയുടെ കവിതകളെ ജനകീയമാക്കുന്നത്. എല്ലാദിവസവും അന്നത്തെ വിഷയങ്ങളെക്കുറിച്ചുള്ള ഒരു കവിത അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ചിരിപ്പിക്കുകയും അതോടൊപ്പംതന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകളും ധാരാളമാണ്. അത്തരത്തിലൊന്നാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ഏറെ ചർച്ച ചെയ്യപ്പെട്ട 'പൂര ഭാഷിണി' എന്ന കവിത.

കവിത ഇങ്ങനെയാണ്,

അക്ഷരമാലാക്രമത്തിൽ വിളിയ്ക്കുവാൻ

അമ്മയ്ക്കു വാൽവച്ചു കാച്ചും തെറിയ്ക്കായ്

അന്വേഷണത്തിന്നവസാന വാക്കാം

അറിവിൻ്റെ ലക്ഷ്മിയോ സ്ത്രീപക്ഷവാദിനി...?!

യുട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ഒരു വ്യക്തിയെ രണ്ടുമൂന്നു സ്ത്രീകൾ കൂടി കൈകാര്യം ചെയ്തത് വലിയ വാർത്ത ആയിരുന്നു. സൈബർ നിയമ വ്യവസ്ഥ ശക്തമല്ലാത്തതുകൊണ്ടാണ്, ഇത്തരം സൈബർ അധിക്ഷേപങ്ങളെ ഇരകൾക്ക് തന്നെ നേരിട്ട് 'കൈകാര്യം' ചെയ്യേണ്ടിവരുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേരും പങ്കുവെച്ചത്. എന്നാൽ ഇതോടൊപ്പം തന്നെ, ശാരീരിക മർദ്ദനവും ചീത്തവിളിയും അതിരുകൾ ലംഘിക്കുന്നതായിരുന്നു എന്ന അഭിപ്രായം കൂടി നവമാധ്യമങ്ങളിൽ ഉയർന്നപ്പോൾ, അതിനെ പ്രതിരോധിക്കാൻ സ്ത്രീപക്ഷത്ത് നിൽക്കുന്നവർക്ക് പോലും സാധിച്ചില്ല എന്നതാണ് വാസ്തവം.

'ഫെമിനിസം ' എന്ന വാക്കിന്റെ വിശാലാർത്ഥത്തിൽ ഈ പ്രവർത്തികൾ ഉൾപ്പെടുത്താൻ ഫെമിനിസ്റ്റുകൾ പോലും ചിലപ്പോൾ ഒന്ന് മടിക്കും. അവസരങ്ങൾക്കും തുല്യതയ്ക്കും പുരുഷനോളം തന്നെ സ്ത്രീകൾക്കും അവകാശമുണ്ട് എന്ന കാഴ്ചപ്പാടിൽ നിന്നും, 'ഫെമിനിസം ' എന്ന പദം എങ്ങോട്ടാണ് വ്യതിചലിയ്ക്കുന്നത് എന്ന ചോദ്യവും അത് ഉയർത്തും. ചിരിക്ക് ഒപ്പം 'ഈയൊരു ചിന്ത'യും സമൂഹ മനസ്സുകളിലേക്ക് വാരിവിതറിയ ഒരു കവിതയാണ് 'പൂര ഭാഷിണി'.

പ്രശസ്തമായ നാടൻ ശീലമായി കവിതയെ കൂട്ടിയിണക്കി ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ്. കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തുടങ്ങി നിരവധി സിനിമകൾക്ക് സംഗീതവും പശ്ചാത്തലസംഗീതവും നൽകിയ വ്യക്തി കൂടിയാണ് ബിജുറാം

Related Stories

Anweshanam
www.anweshanam.com