Thiruvananthapuram

കോവിഡ് 19; പാറശ്ശാലയിൽ അവലോകനയോഗം ചേർന്നു

By News Desk

Published on :

പാറശ്ശാല: പാറശ്ശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ, കുന്നത്തുകാൽ, പാറശ്ശാല, വെള്ളറട, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ കോവിഡ് രോഗം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സി കെ ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നവർ പങ്കെടുത്തു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കാനും ആംബുലൻസ് അടക്കമുള്ള അവശ്യവാഹനങ്ങൾ ലഭ്യമാക്കാനും പോലീസിന്റെ ഇടപെടൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. അതിർത്തി പഞ്ചായത്തുകളിൽ മുഴുവനായി ലോക്‌ഡൌൺ വേണമെന്ന ആവശ്യം ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ഉന്നയിച്ചു. ഈ അഭിപ്രായം ജില്ലാ കളക്ടറുമായി ചർച്ച ചെയ്തു തീരുമാനം അറിയിക്കാമെന്ന് എം.എൽ.എ പറഞ്ഞു

Anweshanam
www.anweshanam.com