Thiruvananthapuram

മൈലക്കരയിൽ പുതിയ അങ്കണവാടി മന്ദിരവും കോൺഫറൻസ് ഹാളും

By News Desk

Published on :

കള്ളിക്കാട് ഗ്രാമപഞ്ചായത്തിനു കീഴിൽ മൈലക്കരയിൽ നിർമിച്ച അങ്കണവാടി മന്ദിരം, കോൺഫറൻസ് ഹാൾ, ചെരിഞ്ഞാംകോണം-നെല്ലിക്കാട് റോഡ് എന്നിവയുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി മന്ദിരത്തിന്റെയും കോൺഫറൻസ് ഹാളിന്റെയും നിർമാണം പൂർത്തിയാക്കിയത്. എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 30 ലക്ഷം ചെലവിട്ടാണ് ചെരിഞ്ഞാംകോണം-നെല്ലിക്കാട് റോഡ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ അജിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എസ്. ശ്യാംലാൽ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംബന്ധിച്ചു.

Anweshanam
www.anweshanam.com