നടുവത്തേല-പുളിയറത്തല-മുഖവൂർ റോഡ് ഉദ്ഘാടനം ചെയ്തു

ആനാട് ഗ്രാമപഞ്ചായത്തിനെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിക്കുന്ന മണ്ഡപം വാർഡിലെ നടുവത്തേല-പുളിയറത്തല-മുഖവൂർ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ നിർവഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരംമൂന്ന് ഘട്ടങ്ങളായാണ് റോഡ് പണി പൂർത്തിയാക്കിയത്.25.4 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ അക്ബർഷാൻ, ഷീബാബീവി എന്നിവർ പങ്കെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com