സ്‌നേഹ സന്ദേശയാത്രയുമായി ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട്

ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തില്‍ സ്‌നേഹ സന്ദേശ യാത്ര തുടങ്ങി.
സ്‌നേഹ സന്ദേശയാത്രയുമായി ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട്

തിരുവനന്തപുരം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തില്‍ സ്‌നേഹ സന്ദേശ യാത്ര തുടങ്ങി. ഹരിപ്പാട് മുതല്‍ പാറശശാല വരെയുള്ള ലയണ്‍സ് ക്ലബിന്റെ സന്ദേശ യാത്രയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

സ്‌നേഹം, സമാധാനം, സാഹോദര്യം, ഏകത, പ്രതീക്ഷയറ്റവര്‍ക്ക് ഒരു കൈത്താങ്ങ് എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് ക്ലബിന്റെ സന്ദേശയാത്ര. ട്രിവാണ്ട്രം ഹെറിറ്റേജ് ലയണ്‍സ് ക്ലബ്ബിലെ മെമ്പറും ലയണ്‍സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ഡിസ്ട്രിക്ട് ചെയര്‍പേഴ്സണും ആയ ശ്രീ ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ടിന്റെ നേതൃത്വത്തിലാണ് സ്‌നേഹ സന്ദേശ യാത്ര നടക്കുന്നത്. ഈ മാസം ഒക്ടോബര്‍ 17ന് ആരംഭിച്ച യാത്ര ഡിസ്ട്രിക്റ്റ് 318 എയില്‍ ഉള്ള 14 റീജിയനുകളിലെ 32 സോണുകളിലുള്ള 131 ക്ലബ്ബുകളിലും എത്തിച്ചേരും. ഈ വരുന്ന 24ന് സ്‌നേഹ സന്ദേശയാത്ര സമാപിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com