വട്ടപ്പാറ എസ് യു ടി ഹോസ്പിറ്റലിൽ പിടിമുറുക്കി ഭൂമിതട്ടിപ്പ് മാഫിയ
Thiruvananthapuram

വട്ടപ്പാറ എസ് യു ടി ഹോസ്പിറ്റലിൽ പിടിമുറുക്കി ഭൂമിതട്ടിപ്പ് മാഫിയ

By News Desk

Published on :

തിരുവനന്തപുരം: വട്ടപ്പാറ വേങ്ങോടിനു സമീപം പ്രവർത്തിക്കുന്ന വട്ടപ്പാറ എസ് യു ടി ഹോസ്പിറ്റലിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഭൂ മാഫിയ സംഘം നോട്ടമിട്ടിരിക്കുകയാണ്. കാഞ്ചി കാമകോടി മഠത്തിന്റെ ട്രസ്റ്റിന്റെ കീഴിലുള്ള ഈ ആതുര സേവന കേന്ദ്രം കേരളത്തില്‍ ആരംഭിക്കുവാൻ ട്രസ്റ്റ് തീരുമാനിച്ചത്‌ തന്നെ സമാധിയായ മുന്‍ മഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികളുടെ ആഗ്രഹ പ്രകാരമാണ്. ജഗദ്ഗുരു ആദി ശങ്കരാചാര്യർ ജനിച്ച കേരളത്തിൽ ഇത്തരത്തിലുള്ള ഒരു സ്ഥാപനം ട്രസ്റ്റിനു കീഴില്‍ വേണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ്‌ ജയേന്ദ്ര സരസ്വതി സ്വാമികള്‍ അങ്ങനെ തീരുമാനിച്ചത്. എന്നാൽ ട്രസ്റ്റിലെ തന്നെ ഒരു വിഭാഗം ആളുകള്‍ സ്വാമിയുടെ സമാധി കാലത്തിന് ശേഷം ട്രസ്റ്റിനെതിരെ നീങ്ങുകയാണ്. നല്ല രീതിയില്‍ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനെ കുടുക്ക് വഴികളിലൂടെ കരസ്ഥമാക്കി ആ സ്ഥാപനം അടച്ച് പൂട്ടി മറ്റ് ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കാൻ ആണ്‌ ട്രസ്റ്റിലെ തന്നെ ചില തൽപ്പര കക്ഷികളുടെ പിന്തുണയോട് കൂടി ഭൂ മാഫിയ സംഘം കരുക്കൾ നീക്കുന്നത് . ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് തടഞ്ഞില്ലെങ്കിൽ പൂര്‍ണ്ണമായും ഹൈന്ദവ സംസ്കാരത്തിന് ഊന്നൽ നല്‍കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മറ്റേതെങ്കിലുമൊക്കെ കൈകളില്‍ ചെന്നെത്തുമെന്നതിന് സംശയം വേണ്ട.

Anweshanam
www.anweshanam.com