തദ്ദേശ തെരഞ്ഞെടുപ്പ്; ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്; ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കളക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുന്നതിന് 0471–2731123 എന്ന നമ്പരില്‍ ബന്ധപ്പെടാം.

രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. അവധി ദിവസങ്ങളിലും സേവനം ലഭിക്കും. ഡിസംബര്‍ 6, 7, 8 തീയതികളില്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com