ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിലെ 3,698 കുടുംബങ്ങൾക്ക് ഇന്ന് ഭക്ഷ്യവകുപ്പ് സൗജന്യ റേഷൻ വിതരണം ചെയ്തു. ചിറയിൻകീഴ് താലൂക്കിലെ 726 കുടുംബങ്ങൾക്കും നെയ്യാറ്റിൻകര താലൂക്കിലെ 1,322 കുടുംബങ്ങൾക്കും വർക്കല താലൂക്കിലെ 80 കുടുംബങ്ങൾക്കും തിരുവനന്തപുരം താലൂക്കിലെ 1,340 കുടുംബങ്ങൾക്കുമാണ് വിതരണം നടത്തിയത്. സൗത്ത് സിറ്റി റേഷൻ ഓഫീസിനു കീഴിലെ 230 കുടുംബങ്ങൾക്കും റേഷൻ നൽകി. ജൂലൈ ഒൻപതു മുതൽ 18 വരെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിലെ 5,440 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ വിതരണം നടത്തിയിരുന്നു. ഇതുകൂടാതെ സപ്ലൈകോയുടെ മൊബൈൽ വാഹനവും പ്രദേശത്തെത്തി ഭക്ഷണവിതരണം നടത്തുന്നുണ്ട്.
Comments