തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആര് ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ ഇയാള്‍ ഈ മാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടിക്കെത്തിയിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയില്‍ നിന്നാകാം ഇയാള്‍ക്ക് കോവിഡ് ബാധ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ആയിരത്തോളം പേരുമായി ഇയാള്‍ സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ട് എന്നാണ് പ്രാഥമികമായ നിഗമനങ്ങള്‍. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് പരിശോധനയ്ക്കൊടുവില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കാട്ടാക്കട ഡിപ്പോ അടച്ചിടുന്നതിനെ സംബന്ധിച്ച് അധികാരികളുടെ നേതൃത്വത്തില്‍ യോഗം നടക്കുകയാണ്.
Comments