തിരുവനന്തപുരം ജില്ലയില്‍ 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്; സ്ഥിതി അതീവ ഗുരുതരം
Thiruvananthapuram

തിരുവനന്തപുരം ജില്ലയില്‍ 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്; സ്ഥിതി അതീവ ഗുരുതരം

ഇന്ന് മാത്രം ജില്ലയില്‍ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 105 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. ഇന്ന് മാത്രം ജില്ലയില്‍ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 105പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. തീരദേശ പ്രദേശമായ പൂന്തുറയില്‍ സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്.

ജില്ലയില്‍ അഞ്ച് ക്‌ളസ്റ്ററുകളാണുളളതെന്നും ഒരു പ്രത്യേക പ്രദേശത്ത് അന്‍പതിലധികം രോഗികള്‍ ഉണ്ടാകുമ്പോഴാണ് ക്‌ളസ്റ്ററുകളാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 122 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അഞ്ചുപേര്‍ക്കാണ് രോഗം ഭേദമായത്.

Anweshanam
www.anweshanam.com