തിരുവനന്തപുരത്ത് ഇന്ന് 413 പേര്‍ക്ക് കോവിഡ്; 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

288 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
തിരുവനന്തപുരത്ത് ഇന്ന് 413 പേര്‍ക്ക് കോവിഡ്; 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 413 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 288 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

ജില്ലയില്‍ മൂന്ന് കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠന്‍ (42) എന്നിവരാണ് മരിച്ചത്. അതേസമയം, 654 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ 8,587 പേരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 2,200 പേരെക്കൂടി നിരീക്ഷണത്തിലാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com