ആര്യനാട് കെഎസ്ആർടിസി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു
Thiruvananthapuram

ആര്യനാട് കെഎസ്ആർടിസി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു

By News Desk

Published on :

തിരുവനന്തപുരം: ആര്യനാട് കെഎസ്ആർടിസി യൂണിറ്റിലെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്.. അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ജീവനക്കാരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുവാനും തുടർനടപടികൾ സ്വീകരിക്കാനും നിർദ്ദേശം ഉള്ളതിനാൽ ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. ഡിപ്പോയും ബസ്സുകളും അണുനശീകരണം നടത്തുവാനുള്ള സജ്ജീകരണം ഏർപ്പെടുത്തി കഴിഞ്ഞു. ആര്യനാട് ഡിപ്പോയിൽ നിന്നും നടത്തിവന്നിരുന്ന പ്രധാന സർവീസുകൾ താൽക്കാലികമായി തൊട്ടടുത്ത നെടുമങ്ങാട്, കാട്ടാക്കട എന്നീ ഡിപ്പോകളിൽ നിന്നും നടത്തുന്നതാണ്. വെള്ളനാട് ഡിപ്പോ കണ്ടെയിൻമെൻറ് സോണിൽ ആയതിനാൽ അവിടെനിന്നും സർവീസുകൾ നടത്തുവാൻ സാധിക്കുന്നതല്ല.

Anweshanam
www.anweshanam.com