തി​രു​വ​ന​ന്ത​പു​ര​ത്ത് 15 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ത​ല​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു
തി​രു​വ​ന​ന്ത​പു​ര​ത്ത് 15 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്. ഇ​ന്ന് 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ത​ല​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പു​ല​യ​നാ​ര്‍​കോ​ട്ട സി​ഡി​എ​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റ​ട​ക്കം ഏ​ഴു പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. ഇവിടെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൂ​ന്നു​പേ​ര്‍​ക്കും മു​ക്കോ​ല പി​എ​ച്ച്‌​സി​യി​ല്‍ ര​ണ്ടു പേ​ര്‍​ക്കും ഇ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി.

ക​ണ്ണാ​ശു​പ​ത്രി​യി​ലും പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ലും നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ഓ​രോ​രു​ത്ത​ര്‍​ക്ക് വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

തിരുവനന്തപുരത്ത് നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com