കോവിഡ് 19: തിരുവനന്തപുരം ജില്ലയിലെ കണ്ടൈൻമെൻറ് സോണുകൾ

കോവിഡ് 19: തിരുവനന്തപുരം ജില്ലയിലെ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചതായി ജില്ല കളക്ടർ.

1. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 12-ൽ ഉൾപ്പെടുന്ന വെള്ളനാട് ടൗണും വാർഡ് നമ്പർ 13- കണ്ണമ്പള്ളിയും.

2. തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിലെ ( നമ്പർ-27) പാളയം മാർക്കറ്റിനോട് ചേർന്നുള്ള വാണിജ്യ മേഖല

ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ലാത്തതാണ്. കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും കളക്ടർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com