തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം
Thiruvananthapuram

തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം

ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി, കടകള്‍ 7 മുതല്‍ 4 വരെ പ്രവര്‍ത്തിക്കും

News Desk

News Desk

തിരുവനന്തപുരം : തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് സോണുകളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് സോണുകളായി മാറിയ ഇടങ്ങളിലാണ് ഇളവുകള്‍ അനുവദിച്ചത്. ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കടകള്‍ 7 മുതല്‍ 4 വരെ പ്രവര്‍ത്തിക്കും.

തീരദ്ദേശം ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് മാറ്റി കണ്ടെയ്മെന്റ് സോണാക്കി. മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കാനാണ് തീരുമാനം. ക്ലബുകള്‍ ജിമ്മുകള്‍ എന്നിവ തുടര്‍ന്നു അടഞ്ഞ് തന്നെ കിടക്കും. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഇ​ള​വു​ക​ള്‍ നി​ല​വി​ല്‍ വ​രും.

ക്രി​ട്ടി​ക്ക​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചും ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് അ​നു​സി​ച്ചും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താം. മ​ത്സ്യ​ച്ച​ന്ത​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി​യി​ല്ല. എ​ന്നാ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് അ​താ​ത് വാ​ര്‍​ഡു​ക​ള്‍​ക്ക് ഉ​ള്ളി​ല്‍ മാ​ത്രം വി​ല്‍​പ്പ​ന ന​ട​ത്താം. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും മ​റ്റ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പ​ര​മാ​വ​ധി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച്‌ രാ​വി​ലെ പ​ത്തു​മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ബാ​ങ്കു​ക​ള്‍​ക്കും മ​റ്റ് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാം. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ ടോ​ക്ക​ണ്‍ സ​മ്ബ്ര​ദാ​യം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

അ​ക്ഷ​യാ കേ​ന്ദ്ര​ങ്ങ​ള്‍, റേ​ഷ​ന്‍ ക​ട​ക​ള്‍ എ​ന്നി​വ​യ്ക്കും പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി​യു​ണ്ട്. ഹോ​ട്ട​ലു​ക​ള്‍​ക്കും റെ​സ്റ്റോ​റ​ന്‍റു​ക​ള്‍​ക്കും ടേ​ക്ക് എ​വേ സം​വി​വ​ധാ​നം മാ​ത്രം പ്ര​വ​ര്‍​ത്തി​പ്പി​ക്കാം. എ​ന്നാ​ല്‍ ചാ​യ​ക്ക​ട​ക​ളും ഹോ​ട്ട​ലി​ല്‍ ഇ​രു​ന്നു​ള്ള ഭ​ക്ഷ​ണ​വും അ​നു​വ​ദി​ക്കി​ല്ല.

വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്ക് പ​ര​മാ​വ​ധി 20 പേ​ര്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടു​ള്ളു. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും​ത​ന്നെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു​പോ​കാ​ന്‍ പാ​ടി​ല്ല. ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല.

ഓ​ഡി​റ്റോ​റി​യം, ജിം​നേ​ഷ്യം, ക്ല​ബ്, അ​സം​ബ്ലി ഹാ​ള്‍, സി​നി​മാ ഹാ​ള്‍, വി​നോ​ദ പാ​ര്‍​ക്കു​ക​ള്‍, തീ​യേ​റ്റ​റു​ക​ള്‍, സ്വി​മ്മിം​ഗ് പൂ​ള്‍, ബാ​ര്‍​ബ​ര്‍ ഷോ​പ്പ്, സ​ലൂ​ണ്‍, ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ എ​ന്നി​വ​യും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല. എ​ല്ലാ സാ​മൂ​ഹി​ക, മ​ത, രാ​ഷ്ട്രീ​യ, വി​നോ​ദ, വി​ദ്യാ​ഭ്യാ​സ, കാ​യി​ക കൂ​ട്ടം ചേ​ര​ലു​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. രാ​ത്രി ഒ​ന്‍​പ​തു​മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു​വ​രെ നൈ​റ്റ് ക​ര്‍​ഫ്യു തു​ട​രും.

Anweshanam
www.anweshanam.com