മനുഷ്യ നന്മയ്ക്ക് വേണ്ടിയായിരിക്കണം സിവിൽ സർവീസ്: കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ

സിവിൽ സർവീസുകാരായ നിരവധി പേരെ വാർത്തെടുക്കുന്നതിൽ മാർ ഇവാനിയോസ് വിദ്യാനഗർ നിർണായക പങ്കുവഹിക്കുന്നതായും ക്ലീമിസ് ബാവ അഭിപ്രായപ്പെട്ടു
മനുഷ്യ നന്മയ്ക്ക് വേണ്ടിയായിരിക്കണം സിവിൽ സർവീസ്: കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ

തിരുവനന്തപുരം: മനുഷ്യ നന്മയ്ക്ക് വേണ്ടിയായിരിക്കണം സിവിൽ സർവീസെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ. സിവിൽ സർവീസുകാരായ നിരവധി പേരെ വാർത്തെടുക്കുന്നതിൽ മാർ ഇവാനിയോസ് വിദ്യാനഗർ നിർണായക പങ്കുവഹിക്കുന്നതായും ക്ലീമിസ് ബാവ അഭിപ്രായപ്പെട്ടു.

മാർ ഇവാനിയോസ് കോളേജ് കരിയർ ആൻഡ് പ്ലെയ്സ്മെന്റ് സെല്ലും പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'അമിക്കോസും' സംയുക്തമായി സംഘടിപ്പിച്ച വെർച്വൽ അനുമോദന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ ചീഫ് സെക്രട്ടറിയും അമിക്കോസ് പ്രസിഡന്റുമായ കെ. ജയകുമാർ ഐഎഎസ് കരിയർ വെബിനാർ സീരീസ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് റാങ്ക് ജേതാക്കളായ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഗോകുൽ എസ്സിനെയും സ്ഫ്ന നസറുദ്ദീനെയും അനുമോദന സമ്മേളനത്തിൽ ആദരിച്ചു.

കോളേജ് പ്രിൻസിപ്പൽ ജോർജ് കെ ഐ, മാത്യു മനക്കരകാവിൽ,ഫാ.ജിജി തോമസ്, അമിക്കോസ് വൈസ് പ്രസിഡന്റുമാരായ ഇ.എം.നജീബ്, സിനിമാതാരം ജഗദീഷ്,ഡോ. ഷെർലി സ്റ്റുവർട്ട്, അമിക്കേസ് സെക്രട്ടറി ഡോ. സുജു സി ജോസഫ് ബിനിമോൾ മാത്യു, അഞ്ജു ജോർജ് എന്നിവർ സംബന്ധിച്ചു.

Related Stories

Anweshanam
www.anweshanam.com