'ജീവൻ വേണേൽ ജാഗ്രത വേണം' - കോവിഡ് പ്രതിരോധത്തിനായി പ്രതിജ്ഞയെടുത്ത് ഓട്ടോ തൊഴിലാളികൾ

'ജീവൻ വേണേൽ ജാഗ്രത വേണം' - കോവിഡ് പ്രതിരോധത്തിനായി പ്രതിജ്ഞയെടുത്ത് ഓട്ടോ തൊഴിലാളികൾ

തിരുവനന്തപുരം: ജീവൻ വേണേൽ ജാഗ്രത വേണം എന്ന പേരിൽ വേറിട്ട കോവിഡ് പ്രതിരോധം നടത്തി തിരുവനന്തപുരത്തെ ഓട്ടോ ടാക്സി ഡ്രൈവർമാർ. ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ യൂണിയൻ സിഐടിയു നേമം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പാപ്പനംകോട് ജoഗ്ഷനിൽ നടന്ന പരിപാടിയിൽ മുഴുവൻ പ്രവർത്തകരും പ്രതിജ്ഞ ചൊല്ലി.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ പ്രതിജ്ഞ ചൊല്ലലിന്റെ ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി സഖാവ് ജയമോഹനൻ നിർവ്വഹിച്ചു. ഏരിയ പ്രസിഡൻ്റ് എം.സുധീന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം എ ലത്തീഫ് സ്വാഗതവും, ജില്ലാ കൗൺസിൽ അംഗം വിവേകാനന്ദൻ പ്രതിജ്ഞയും, ഏരിയ കമ്മറ്റി അംഗം ഷംസുദിൻ കൃതജ്ഞതയും നിർവഹിച്ചു.

Related Stories

Anweshanam
www.anweshanam.com